തൃശ്ശൂർ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. മാപ്രാണത്ത് റോഡ് നിർമ്മാണം നടക്കുന്നിടത്ത് ഒറ്റവരി ഗതാഗതം പാലിക്കാതെ എതിർശയിൽ വാഹനം വരുന്നതുമൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കാണ് പണിമുടക്കിനു കാരണം. വിഷയത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്
മാപ്രാണം മുതൽ പുത്തൻത്തോട് വരെ റോഡ് നിർമ്മാണം ആരംഭിച്ചതോടെ നിലവിൽ തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് ഒറ്റ വരി ഗതാഗതം ആണ്. ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിലേയ്ക്കുള്ള വാഹനങ്ങൾ പൊറുത്തിശ്ശേരി വഴി ചെമ്മണ്ട, കാറളം, മൂർക്കനാട് വഴി പുത്തൻതോട് എത്തി തിരിഞ്ഞ് പോകേണ്ടത്
എന്നാൽ, ഈ വാഹനങ്ങൾ നിയന്ത്രണം തെറ്റിച്ച് വലിയ തോതിൽ നിർമ്മാണം നടക്കുന്ന റോഡിലൂടെ എത്തുന്നത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നു