കൊച്ചി.എറണാകുളം മുനമ്പത്ത് വ്യാജ തിരിച്ചറിയൽ രേഖകളുമായി 27 ബംഗ്ലാദേശികൾ പിടിയിലായ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.വ്യാജ ആധാർ അടക്കമുള്ള രേഖകൾ തയ്യാറാക്കാൻ കേരളത്തിൽ നിന്നും സഹായം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. 27 ബംഗ്ലാദേശ് സ്വദേശികളാണ് പറവൂരിൽ നിന്നും ഇന്നലെ പിടിയിലായത്. ആന്റി ടെറസ്റ് സ്ക്വാഡ് എറണാകുളം റൂറൽ പോലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് . പോലീസിനെ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പറവൂർ മുനമ്പം ഭാഗത്ത് അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മൂന്ന് മാസത്തിൽ അധികമായി കേരളത്തിൽ ഉണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.
Home News Breaking News മുനമ്പത്ത് വ്യാജ തിരിച്ചറിയൽ രേഖകളുമായി 27 ബംഗ്ലാദേശികൾ പിടിയിലായ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്