കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞു, അവഗണന തുടരുന്നു; ബജറ്റ് നിരാശപ്പെടുത്തിയെന്ന് കെ എൻ ബാലഗോപാൽ

Advertisement

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ എട്ടാം ബജറ്റിലും കേരളം ഔട്ട്. പാലക്കാട് ഐഐടിയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് ഒഴിച്ചാൽ കേരളം ഉന്നയിച്ച ഒരാവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചില്ല. കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ എംയ്സ് ഇത്തവണത്തെ ബജറ്റിലും പച്ച തൊട്ടില്ല. വയനാട് ദുരന്തം അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ പെടുത്തിയെങ്കിലും മുണ്ട കൈ ചൂരൽമലയ് ബജറ്റിൽ പ്രത്യേക സാമ്പത്തീക പ്രഖ്യാപനമുണ്ടായില്ല. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ധന സഹായമില്ല.കേന്ദ്ര സഹായത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങളോട് തുല്യനീതിയില്ലെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേരളത്തിന് പ്രത്യക പദ്ധതികൾ ഒന്നും ഇല്ല. ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശജനകമാണെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here