കൽപറ്റ: വയനാട് വെള്ളിലാടിയിൽ അതിഥിത്തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
യുപി സ്വദേശി തന്നെയായ മുഹമ്മദ് ആരിഫിനെ (38) ഭാര്യ സൈനബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സഹറൻപൂർ സ്വദേശിയായ
മുഖിം അഹമ്മദ്(25) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം.
തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് സൂചന. ക്വോർട്ടേഴ്സിലേക്ക് വിളിച്ച് വരുത്തി മുഖീബിനെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായി
രുന്നു. രക്തക്കറ ഭാര്യയും ഭർത്താവും ചേർന്ന് കഴുകി കളഞ്ഞു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബാഗുകൾ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.