തിരുവനന്തപുരം. ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കൊലപാതകകാരണത്തിൽ വ്യക്തത വരുത്താൻ ആകാതെ പോലീസ്. ശ്രീതുവിനോടുള്ള സഹോദരൻ ഹരികുമാറിന്റെ പ്രത്യേക താൽപര്യം എതിർത്തതാണ് കൊലപാതക കാരണം എന്ന പ്രാഥമിക നിഗമനമാണ് പോലീസിനുള്ളത്. കൊലയിൽ ശ്രീതുവിന് പങ്കുള്ളതായും പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൊന്നത് ആരെന്നു തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇനിയും വ്യക്തത വരാത്തത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് അറിയേണ്ടത്. ശ്രീതുവിനോ ഇവരുമായി ബന്ധമുള്ള ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നതടക്കം കണ്ടെത്തണം. കുട്ടിയുടെ മാതാവിന്റെ സാമ്പത്തിക ഇടപാടുകൾക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ പലരിൽ നിന്നും പണം വാങ്ങിയിരുന്നു. ദേവസ്വം ബോർഡിലെ സ്ഥിരം ജോലിക്കാരി എന്നാണ് ഇവർ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അങ്ങനെ പണം നൽകിയവരുടെയും മൊഴി എടുക്കും. കൊല നടന്ന വീട്ടിൽ നിന്ന് ഹരികുമാർ കഴിച്ചിരുന്ന ഗുളികകൾ പോലീസിന് കിട്ടിയിരുന്നു. ഇതിൽ മാനസിക പ്രശ്നമുള്ളവർക്ക് നൽകുന്ന ഗുളികയും ഉണ്ട്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യൂക.
ഹരികുമാറിന്റെ ചികിത്സാ വിവരങ്ങൾ ശേഖരിച്ചു പരോശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ കുട്ടിയുടെ മാതാവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നു
ശ്രീതുവിന് പണം നൽകിയ മൂന്ന് പേരെ പോലീസ് വിളിച്ചു വരുത്തി മൊഴി എടുക്കുന്നു
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടി ചെന്നാണ് സൂചന
ശ്രീതു ദേവസ്വം ബോർഡിൽ ജോലി നൽകണമെന്ന് പറഞ്ഞു പണം തട്ടിയതായി പോലീസിന് മൊഴി ലഭിച്ചു
ദേവസ്വം ബോർഡിലെ താത്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു
പ്രദേശത്തെ സ്കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പടെ ശ്രീതുവിന് പണം നൽകി
കൂടുതൽ പേർ പണം നൽകിയെന്നും പോലീസിന് വിവരം ലഭിച്ചു
കുട്ടിയുടെ കൊലപാതകത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് പങ്കുണ്ടോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്