വാർത്താ നോട്ടം

Advertisement

വാർത്താ നോട്ടം

2025 ഫെബ്രുവരി 02 ഞായർ

BREAKING NEWS

👉നെന്മാറ ഇരട്ട കൊലപാതകം:പ്രതി ചെന്താമരയുമായി ചൊവ്വാഴ്ച തെളിവെടുപ്പ്, കനത്ത സുരക്ഷ ഒരുക്കാൻ പോലീസ്

👉മലപ്പുറം എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

👉സൗദി ജയിലിൽ കഴിയുന്ന അബദുൾ ഹക്കീമിൻ്റെ മോചന കേസ് സൗദി കോടതി ഇന്ന് രാവിലെ 10.30 ന് പരിഗണിക്കും.

👉 മന്ത്രി മറ്റ ചർച്ചയെ കുറിച്ച് എൻസിപി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ നടത്തിയ പ്രസംഗത്തിൻ്റെ ശബ്ദരേഖ പുറത്ത്.

🌴 കേരളീയം 🌴

🙏 വിദ്യാഭ്യാസ മേഖലയിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിഴിഞ്ഞം തുറമുഖത്തിനു സഹായമില്ലെന്നും എയിംസിനെ കുറിച്ചും പരാമര്‍ശമില്ലെന്നും വയനാട് പാക്കേജ് പോലും അനുവദിച്ചില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

🙏 കേന്ദ്രബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഇത്രയധികം ആനുകൂല്യങ്ങള്‍ കിട്ടിയ മറ്റൊരു ബജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏 കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

🙏 കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. കേന്ദ്രബജറ്റില്‍ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി.

🙏 മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്നും കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയ സാഹചര്യത്തിലാണിതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍.

🙏 കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി. പള്ളിയിലെ വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.

🙏 വീടിനുള്ളില്‍ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ഇന്നലെ വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ്. ദേവതീര്‍ഥി(11)നാണ് വീട്ടിനുള്ളില്‍ തെന്നി വീണ് തലയുടെ വലതു വശത്ത് പരിക്കേറ്റത്.

🙏 ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണകാരണം കഴുത്തില്‍ ഷാള്‍ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

🙏 തൃപ്പുണിത്തുറയില്‍ ഫ്ലാറ്റില്‍ നിന്നും ചാടി 15 വയസുകാരന്‍ മിഹിര്‍ മുഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.

🙏 വയനാട്ടില്‍ യുപി സ്വദേശിയായ തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. ഇന്നലെയാണ് മുഖീബ് എന്നയാളുടെ മൃതദേഹവുമായി മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലായത്.

🙏 ആലപ്പുഴ മാന്നാറില്‍ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. രാഘവന്‍, ഭാര്യ ഭാരതി എന്നിവരാണ് വെന്തു മരിച്ചത്. വൃദ്ധ ദമ്പതികളുടെ മരണത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുടെ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചതായി ആലപ്പുഴ എസ്പി മോഹന ചന്ദ്രന്‍ പറഞ്ഞു.

🇳🇪 ദേശീയം 🇳🇪

🙏 കേന്ദ്ര ബജറ്റ്, നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

🙏 ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം.

🙏 അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതില്‍ 200 സെന്ററുകള്‍ 2025-2026 വര്‍ഷത്തില്‍ തന്നെ നിര്‍മിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമായി അടുത്ത വര്‍ഷം 10000 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷത്തില്‍ 75000 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

🙏 കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ചത് ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റില്‍ പരിഗണിച്ചതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

🙏 ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എ മാരും ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി.

🙏 മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവിന്‍ ചൗള (79) അന്തരിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2005 മെയ് 16ന് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ നവിന്‍ ചൗള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ജോലി ചെയ്തിട്ടുണ്ട്.

🇦🇽 അന്തർദേശീയം 🇦🇴

🙏 കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണള്‍ഡ് ട്രംപ്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്.

🙏 അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ആറ് മരണം. വിമാനം തകര്‍ന്ന് വീണ പ്രദേശത്തെ 19 പേര്‍ക്ക് പരിക്കേറ്റു. ഫിലഡല്‍ഫിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് രോഗിയായ പെണ്‍കുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്.

🏏 കായികം 🏏

🙏 ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇതുവരെ അഞ്ച് സ്വര്‍ണം. 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ പ്രകാശുമാണ് കേരളത്തിനായി ഏറ്റവുമൊടുവില്‍ സ്വര്‍ണമണിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here