കോഴിക്കോട്: വസ്തു സംബന്ധിച്ച കേസിൻ്റെ ആവശ്യങ്ങൾക്കായി വക്കീൽ ഓഫീസിലെത്തിയ 20കാരിയായ കിരൺ മയിയെ അമ്മയുടെ മുന്നിൽ വെച്ച് ഗുമസ്തൻ വെട്ടി പരിക്കേല്പിച്ചു.തലയ്ക്ക് കൊടുവാൾകൊണ്ട് മുറിവേറ്റ വെള്ളിമാട്കുന്ന് സ്വദേശിയായ 20കാരിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വെളളിമാട്കുന്ന് സ്വദേശിയായ അമ്മയും മകളും വക്കീൽ ഓഫീസിൽ എത്തിയത് കേസ് ആവശ്യങ്ങൾക്കായിരുന്നു. അമ്മയും ഗുമസ്തനും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടപ്പോഴാണ് കിരൺ മയിക്ക് വെട്ടേറ്റത്. നെച്ചൂരിലുളള വക്കീൽ ഓഫീസിലായിരുന്നു സംഭവം. ചൂലൂർ സ്വദേശിയായ ഷിജു എന്ന ഗുമസ്തന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.
Home News Breaking News കേസ് കാര്യത്തിന് അമ്മയ്ക്ക് ഒപ്പമെത്തിയ 20കാരിയെ വക്കീൽ ഗുമസ്തൻ വെട്ടി പരിക്കേല്പിച്ചു