ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്ഥാവന പിൻവലിക്കുന്നു: സുരേഷ് ഗോപി

Advertisement

ന്യൂ ഡെൽഹി : ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന വിവാദ പ്രസ്ഥാവന പിൻവലിച്ച് കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ഇത് ഹൃദയത്തിൽ നിന്ന് വന്നതാണെന്നും ഇഷ്ടമായില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. പ്രസംഗത്തിൻ്റെ മുഴുവൻ ഭാഗവും കൊടുത്തില്ലെന്നും തൻ്റെ വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. ഇങ്ങനെ തന്നെ പോകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.

രാവിലെ സുരേഷ് ഗോപി ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ഇക്കാര്യം പറഞ്ഞത്.

“കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട്‌ കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കിയിരിക്കും. ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണെന്നും” സുരേഷ് ഗോപി പറഞ്ഞു.

”2016 മുതല്‍ പ്രധാനമന്ത്രി മോദിയോട് എനിക്ക് ആദിവാസി വകുപ്പ് തരൂവെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത്. എൻ്റെ സ്വപ്‌നമാണ്, ഒരു ഉന്നതകുല ജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകണം” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here