‘ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ; എല്ലാ രാഷ്ട്രീയ നേതാക്കളും എൻഎസ്എസിന്റെ ബന്ധുക്കൾ’

Advertisement

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മറ്റു പലരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. എല്ലാ രാഷ്ട്രീയ നേതാക്കളും എൻഎസ്എസിന്റെ ബന്ധുക്കളാണ്. എൻഎസ്എസ് സമദൂരം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഡ്ഢിത്തരമെന്ന് മനസ്സിലായി. ചെന്നിത്തലയെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത് എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതു കൊണ്ടുമാണ്. എസ്എൻഡിപിയെ അവഗണിച്ചതുകൊണ്ട് കോൺഗ്രസ് തകർന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് മറുപടിയില്ല. അദ്ദേഹം അങ്ങനെ പലതും പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here