കോട്ടയം:ഏറ്റുമാനൂർ കാരിത്താസിനു സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂര്‍ സ്വദേശിയുമായ ശ്യാം പ്രസാദ് ( 41)ആണ് പുലര്‍ച്ചെ 5 മണിയോടെ മരിച്ചത്. രാത്രി ഒരു മണിയോടെയാണ് അക്രമി സംഘത്തിന്റെ മര്‍ദനമേറ്റിരുന്നു ശ്യാമിന്.
ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. ഈ സമയത്ത് തട്ടുകടയില്‍ എത്തിയ പോലീസുകാരന്‍ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു.
നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പ്രതി ജിബിന്‍ ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപെട്ടു.