എം വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

Advertisement

ആലപ്പുഴ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ല. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെ വളർത്തിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. പിണറായിയെ അല്ലാതെ മറ്റൊരാളെ അധികാരമേൽപ്പിച്ചാൽ ഇടതുപക്ഷത്തിന്റെ തകർച്ച ആരംഭിക്കുമെന്നും വെള്ളാപ്പള്ളിയുടെ വിമർശനം

ഫെബ്രുവരി ആദ്യ വാരത്തിലെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം എഡിറ്റോറിയലിലാണ്  ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനം. യുഡിഎഫ് മുന്നണിയിലേ സിഎംപി നേതാവ് സിപി ജോൺ നടത്തിയ ഈഴവ അനുകൂല പരാമർശത്തെ പിന്തുണച്ചു തുടങ്ങിയ മുഖപ്രസംഗത്തിൽ. കോൺഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുകയും ഇടതുപക്ഷത്തെ കുറിച്ച് പരിഭവവും പറഞ്ഞു കൊണ്ടുമാണ് മുഖപ്രസംഗം. ഈഴവർക്ക് കോൺഗ്രസിലും ബിജെപിയിലും അവഗണന. തമ്മിൽ ഭേദം സിപിഎം ആണെങ്കിലും
ഇടതുപക്ഷവും ചില പദവികളിലും സ്ഥാനമാനങ്ങളിലും ഈഴവരെ അവഗണിക്കുന്നു. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ പ്രീണനം നടത്തുന്നത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ നിരാശ സൃഷ്ടിച്ചുവെന്നും വെള്ളാപ്പള്ളി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോടിയേരി ബാലകൃഷ്ണനെ താരതമ്യപ്പെടുത്തിയാണ് വെള്ളാപ്പള്ളിയുടെ പരോക്ഷ വിമർശനം. കോടിയേരിയുടെ സൗമ്യഭാവവും പിണറായി വിജയന്റെ സംഘാടനമികവും പാർട്ടിക്ക് നൽകിയ കരുത്ത് അസാധാരണമായിരുന്നു. എന്നാൽ ഇന്നത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ട സ്ഥിതിയെന്നും വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. സർക്കാരിന്റെ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ചെയ്യുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലേ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകൾ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷ എന്നും
ഇടതുപക്ഷത്തിന് താങ്ങായും തണലായി നിൽക്കുന്നവരാണ് ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ എന്നും വ്യക്തമാക്കിയാണ് വെള്ളാപ്പള്ളി നടേശൻ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here