തിരുവനന്തപുരം: പാലക്കാട് എലപ്പുളിയിലെ നിർദ്ദിഷ്ട ബ്രൂവറി (മദ്യ നിർമ്മാണ ശാല) തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് കറണ്ട് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ വിവിധ അസംബ്ളി കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും പങ്കാളിത്വത്തോടെയും ജില്ലയിലെ 4 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി.വട്ടിയൂർകാവ്, കഴക്കുട്ടം അസംബ്ലികളുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന ധർണ്ണ സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്തു.കെ.സിസി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ, കവി കുന്നത്തൂർ ജെ.പ്രകാശ്, കെ.സി സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ് കേണൽ സജുഡാനിയേൽ, കെ.സി സി ജില്ലാ ട്രഷറർ റവ.ഡോ.എൽ ജെ.സാംജിസ്, കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ, റവ. വീനീഷ്, കെ സി സി
അസംബ്ലി ട്രഷറർ റ്റി.ജെ. മാത്യു മാരാമൺ എന്നിവർ സംസാരിച്ചു.
പാറശാല അസംബ്ളിയുടെ നേതൃത്വത്തിൽ വെള്ളറട ജംഗ്ഷനിൽ നടന്ന ധർണ്ണ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് ഡോ.ജോർജ്, ഈപ്പൻ ഉദ്ഘാടനം ചെയ്തു. റവ.റ്റി ദേവ പ്രസാദ് അധ്യക്ഷത വഹിച്ചു.
റിട്ട. പ്രൊഫ. ദേശീഖം രഘുനാഥ്, ജൻ്റർ കമ്മീഷൻ ചെയർമാൻ ഷിബു വെട്ടു വിളയിൽ, റവ.സതീഷ് ബാബു,ഇവാ. എം.കെ.
റിജോഷ് ,ക്യാപ്റ്റൻ റെനി പി വി, ലെഫ്.സാം പി വർഗ്ഗീസ്
എന്നിവർ പ്രസംഗിച്ചു.
നെയ്യാറ്റിൻകര അസംബ്ളിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻ്റിന് സമീപം നടന്ന ധർണ്ണ ബി എഫ് എം ചർച്ച് ബിഷപ്പ് റൈറ്റ് റവ.ഡോ. സെൽവ ദാസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. റവ.സ്റ്റാൻലി ജോൺസ്
അധ്യക്ഷനായി.
കെ സി സി ജില്ലാ സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്ര സിംഗ്, റവ.ഷൈൻ റ്റി. ലോറൻസ്, സാൽവേഷൻ ആർമി ഡിവിഷണൽ കമാൻഡർ മേജർ ആർ ക്രിസ്തുരാജ്, റവ.റ്റി.ആർ സത്യരാജ് ,ഇവാ.ലിനു
എന്നിവർ പ്രസംഗിച്ചു.
നെടുമങ്ങാട് അസംബ്ളിയുടെ നേതൃത്വത്തിൽ വട്ടപ്പാറ ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് റവ.ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്തു.റവ.ജെ.ഡബ്ളിയു പ്രകാശ് അധ്യക്ഷനായി.കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.പി ദുര്യോധനൻ, റവ.എ ആർ നോബിൾ, ലെഫ്.കേണൽ സജുഡാനിയേൽ, കറണ്ട് അഫേഴ്സ് കമ്മീഷൻ ചെയർമാൻ മേജർ റ്റി ഇ.സ്റ്റീഫൻസൺ, റവ.മോഹൻരാജ്, കുന്നത്തൂർ ജെ.പ്രകാശ്, ശ്രീകുമാർ, റവ.സ്റ്റാൻലി, അസംബ്ലി സെക്രട്ടറി ജി.വിജയരാജ് ട്രഷറർ ജെ.വി സന്തോഷ്എന്നിവർ പ്രസംഗിച്ചു