പാലക്കാട് . നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര യെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പോലീസിന്റെ കസ്റ്റഡിയിൽ വിടുകയാണെങ്കിൽ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടക്കും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിൽ ആയിരിക്കും നെന്മാറ പോത്തുണ്ടിയിൽ വച്ച് തെളിവെടുപ്പ് നടക്കുക.