കൊച്ചി. കുറ്റപത്രം മടക്കി. മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രതിൽ സാങ്കേതിക പിഴവ്. കോടതി കുറ്റപത്രം മടക്കി നൽകി.
അന്വേഷണ സംഘത്തിനാണ് കോടതി കുറ്റപത്രം തിരികെ നൽകിയത്. സൂക്ഷ്മ പരിശോധനയിലാണ് സാങ്കേതിക പിഴവുകൾ കണ്ടെത്തിയത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്