കോട്ടയം. നഗരസഭയിലെ അക്കൗണ്ട്്സ് ഫയലുകൾ പരിശോധിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ ഓഫിസിൽനിന്നുള്ള ഫിനാൻസ് പരിശോധന സംഘം ഇന്ന് എത്തും. അക്കൗണ്ടുകളിൽ 211 കോടി രൂപ കാണാനില്ലെന്ന് തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് പരിശോധന. 2020 മുതൽ ഓഡിറ്റ് നടക്കുന്ന ആദ്യദിവസം വരെയുള്ള ഫയലുകളാണ് പരിശോധിക്കുക. നാലുമുതൽ ഏഴുവരെ മുനിസിപ്പാലിറ്റിയിൽ ഇവർ പരിശോധന നടത്തും.
രണ്ട് സീനിയർ ഫിനാൻസ് ഓഫിസർമാരും രണ്ട് വിജിലൻസ് ഓഫിസർമാരും അടക്കം 12 പേരാണ് സംഘത്തിലുണ്ടാവുക. ഫയലുകൾ സമയാസമയങ്ങളിൽ എത്തിച്ചുനൽകാൻ അക്കൗണ്ടന്‍റ്, സീനിയർ ക്ലർക്ക്, ജെ.പി.എച്ച്.എൻ, ഓഫിസ് അറ്റൻഡന്‍റ് എന്നിങ്ങനെ ഏഴ് ഉദ്യോഗസ്ഥരെ സെക്രട്ടറി ചുമതലപ്പെടുത്തിയിട്ടുണ്ട്