കിഫ്ബി നിര്‍മിക്കുന്ന റോഡുകള്‍ക്ക് ടോള്‍,സര്‍ക്കാരിന്‍റെ നീക്കത്തില്‍ വിവാദം

Advertisement

തിരുവനന്തപുരം. വിമർശനങ്ങൾക്കിടെ കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. യൂസർ ഫീ എന്ന പേരിൽ പിരിക്കാൻ ആണ് സർക്കാർ തീരുമാനം. ഇതിനായി നിയമ നിർമ്മാണം കൊണ്ടുവരും. അതെ സമയം ടോൾ പിരിവിനെ കുറിച്ച് മുന്നണിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് ഘടകകക്ഷികളുടെ
നിലപാട്.

50 കോടിയിലേറെ രൂപ ചെലവിൽ നിർമിക്കുന്ന റോഡുകളിലും പാലങ്ങളിലുമാണ് യൂസർ ഫീ
ഈടാക്കാനുള്ള നീക്കം.കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമ,ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചിരുന്നു.കരട് നിയമം തയ്യാറാക്കി ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് വിവരം.കരട് നിയമത്തിൽ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല. യൂസര്‍ ഫീസ് എന്നാണ് കരട് നിയമത്തിൽ പരാമര്‍ശിച്ചിരിക്കുന്നത്.
യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തിൽ ഇത് ടോള്‍ പോലെ നിശ്ചിത തുക വാഹനയാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും.നിയമസഭ ബജറ്റ് സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തിൽ പറയുന്നത്.കിഫ്ബി പദ്ധതികൾക്കു വരുമാനം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിന്റെ ചില മാതൃകകൾ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സർക്കാരിന്റെയും സിപിഐഎമ്മിന്റെയും പ്രതിരോധം

കിഫ്‌ബി പൊതുജനങ്ങൾക്ക് ശാപമായി മാറുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. ടോൾ പിരിവിൽ ചർച്ച നടന്നിട്ടില്ലെന്നും കേന്ദ്ര വിരുദ്ധ സമരം തീരുമാനിച്ച മുന്നണി യോഗത്തിൽ കിഫ്‌ബി വരുമാന വർധന സംബന്ധിച്ച ചില പരാമർശങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here