15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥിയെ സ്ഥിരം പ്രശ്നക്കാരനായി ചിത്രീകരിച്ച് സ്കൂളിന്റെ വാർത്താക്കുറിപ്പ്,വിവാദം സംഘര്‍ഷം

Advertisement

കൊച്ചി. എറണാകുളം തൃപ്പൂണിത്തുറയിൽ 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥിയെ സ്ഥിരം പ്രശ്നക്കാരനായി ചിത്രീകരിച്ച് സ്കൂളിന്റെ വാർത്താക്കുറിപ്പിനെതിരെ പ്രതിഷേധം . മിഹിറിനെതിരായ ആരോപണങ്ങൾ തെറ്റാണെന്നും മാതാപിതാക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് ടി സി വാങ്ങിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി . വിഷയത്തിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെ കെഎസ്‌യു കൊച്ചി സിറ്റി പോലീസ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി .

സഹപാഠികളായ വിദ്യാർത്ഥികളെ വെള്ളപൂശിക്കൊണ്ടും മിഹിർ പ്രശ്നക്കാരൻ ആണെന്നും ചൂണ്ടിക്കാണിച്ചാണ് ഗ്ലോബൽ സ്കൂളിന്റെ വാർത്താ കുറിപ്പ്. ആരോപണ വിധേയരായ കുട്ടികൾക്കെതിരെ തെളിവുകൾ ലഭിച്ചില്ല എന്നും അവർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല എന്നതുമാണ് ഗ്ലോബൽ സ്കൂളിന്റെ വിശദീകരണം. സ്വന്തം ഇഷ്ടപ്രകാരമാണ് നേരത്തെ പഠിച്ച സ്കൂളിൽ നിന്ന് ടി സി വാങ്ങിയതെന്ന് മാതൃസഹോദരൻ പറയുന്നു.

ഗ്ലോബൽ സ്കൂളിലെ എൻ ഒ സി രേഖകൾ ഇല്ല എന്നതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിനു ശേഷം തുടർ വഴി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

സംഭവത്തിൽ പ്രതിഷേധവുമായി KSU രംഗത്തെത്തി .കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

പൊതു വിദ്യാഭ്യാസ പീഡനങ്ങളുടെ വിവരങ്ങൾ മാതാവ് തെളിവായി നൽകിയിരുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പോലീസ് .

Advertisement