കോഴിക്കോട്. അരയിടത്ത്പാലത്ത് ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ 50 ഓളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോവുകയായിരുന് സ്വകാര്യബസ്സാണ് വൈകിട്ടോടെ അപകടത്തിൽപ്പെട്ടത്. അരയിടത്തുപാലം മേൽപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബൈക്കിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നും, ബസ് അമിതവേഗതയിൽ ആയിരുന്നുവെന്നും ദൃക്സാക്ഷികൾ.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസ്സ് യാത്രക്കാരായ 50 ലധികം പേർക്കാണ് പരുക്കേറ്റത്. ഇവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.