തന്‍റെ നിരപരാധിത്വം തെളിയാന്‍ നല്ലത് ഇഡി അന്വേഷണം

Advertisement

തിരുവനന്തപുരം. ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്ത് ഐസി ബാലകൃഷ്ണൻ എംഎല്‍എ. തൻറെ സ്വത്തു വിവരവും അർബൻ ബാങ്കിലെ നിയമനവും സംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഐഎം കാലങ്ങളായി ആവശ്യപ്പെടുന്നു. ഇത് അന്വേഷിക്കണം എന്ന് തന്നെയാണ് തന്റെയും ആവശ്യം. തൻറെ നിരപരാധിത്വം തെളിയിച്ചേ പറ്റൂ. അത് തെളിയണമെങ്കിൽ ഇതുപോലുള്ള അന്വേഷണം വരണം. നിഷ്പക്ഷമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്

തനിക്ക് ഇക്കാര്യത്തിൽ ഒരു ഭയവുമില്ല. ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ സ്പീക്കർക്ക് കത്ത് നൽകും. ജനപ്രതിനിധി എന്ന നിലയ്ക്ക് പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടത് ഉത്തരവാദിത്വം. സംരക്ഷണം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് കൈ മാറും. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്പിക്ക് ഇന്ന് കത്ത് നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here