പത്തനംതിട്ട .അരീക്ക കാവിൽ വാഹനാപകടം’ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറി യുവതിക്ക് ദാരുണാന്ത്യം.ചിറ്റാർ സ്വദേശി അശ്വതി രാജ് ആണ് മരിച്ചത് ’25 വയസ്സായിരുന്നു. വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന അശ്വതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു സംഭവം -അശ്വതി ഓടിച്ചിരുന്ന സ്കൂട്ടറിൽ ചിറ്റാറിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സാണ് ഇടിച്ചത്. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി -പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല