പാലക്കാട്.ചെന്താമരക്ക് നിരാശ തന്‍റെ ഒരു ലക്ഷ്യം പാളി. പോത്തുണ്ടിയിലെ ഇരട്ടകൊലപാതക കേസ് പ്രതിയുടെ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നപ്പോള്‍ നടുങ്ങുന്നത് പൊലീസുകാര്‍.
അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിൽ ആണ് പ്രതിക്ക് കടുത്ത നിരാശ. തന്റെ കുടുംബം തകർത്തത് പുഷ്പ. താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പോലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്ക്. ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു. ഇനി ഒരു ദിവസത്തെ പോലും പരോൾ ആവശ്യപ്പെടില്ല. താൻ ചെയ്തത് വലിയ തെറ്റെന്നും ചെന്താമര പറയുന്നു.