കൊലപാതകത്തെ ന്യായീകരിക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയ സംഭവത്തില്‍ രാഹുല്‍ ഈശ്വറിന് മറുപടിയുമായി എഴുത്തുകാരി കെആര്‍ മീര. തന്റെ വാക്കുകള്‍ കേട്ടു കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷന്‍മാരും ഗ്രൂപ്പു തിരിഞ്ഞു ലഹളയുണ്ടാക്കിയിട്ടില്ലെന്നും കെആര്‍ മീര ഫെയ്സ്ബുക്കില്‍ കുറിച്ചു. രാഹുലിന്റെ പേര് എടുത്ത് പറയാതെയാണ് കെ.ആര്‍.മീരയുടെ വിമര്‍ശനം.
ടോക്‌സിക്കായ പുരുഷന്മാര്‍ക്ക് കഷായം കൊടുക്കണമെന്ന് പറഞ്ഞത് വളച്ചൊടിച്ചുവെന്നും ആയുവര്‍വേദ മരുന്നുകള്‍ നല്‍കാനാണ് ഉദ്യേശിച്ചതെന്നും കെആര്‍മീര കുറിച്ചു. ‘ബന്ധങ്ങളില്‍ വളരെ ‘ടോക്‌സിക് ‘ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് ‘ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാല്‍, അതിനര്‍ത്ഥം വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്‌തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരക്കാര്‍ക്കു മേല്‍പ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികില്‍സാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു’. കെആര്‍ മീര പറയുന്നു.
ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് എസ്‌ക്യൂസബിള്‍ ആയ കുറ്റങ്ങള്‍ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടായെന്ന് മാത്രമാണു താന്‍ പറഞ്ഞത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പുരുഷന്‍മാര്‍ മുന്‍കൈയെടുത്ത് ഉത്തമ കാമുകന്‍മാര്‍ ആകണം എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂവെന്നും മീര പറയുന്നു.
ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് എസ്‌ക്യൂസബിള്‍ ആയ കുറ്റങ്ങള്‍ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടായെന്ന് മാത്രമാണു താന്‍ പറഞ്ഞത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പുരുഷന്‍മാര്‍ മുന്‍കൈയെടുത്ത് ഉത്തമ കാമുകന്‍മാര്‍ ആകണം എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂവെന്നും മീര പറയുന്നു.ക്രൂരമായ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വെള്ള പൂശാന്‍ ‘ക്വട്ടേഷന്‍’ എടുത്തയാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ‘പുരുഷനാണ്’ തനിക്കെതിരെ പരാതി നല്‍കിയെതന്നും അവര്‍ ഫെസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ കെആര്‍.മീര നടത്തിയ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഈശ്വര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഷാരോണ്‍ വധക്കേസിലെ പ്രതിയെ ന്യായീകരിച്ചുവെന്നാണ് രാഹുല്‍ ഈശ്വര്‍ പരാതിയില്‍ പറയുന്നത്.