കോഴിക്കോട്. അരയിടത്ത്പാലത്തെ ബസ് അപകടത്തിൽ ഒരു മരണം. പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ബൈക്ക് യാത്രികൻ മുഹമ്മദ് സാനിഖ് ആണ് മരിച്ചത്. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ബസ് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.
ഇന്നലെ വൈകിട്ടായിരുന്നു കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് അപകടത്തിൽ പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഖ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. അതേസമയം എൻഫോഴ്സ്മെന്റ് ആർടിഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഗതാഗത വകുപ്പിന് കൈമാറി. അമിതവേഗതയാണ് അപകടകാരണം എന്നാണ് കണ്ടെത്തൽ. മെഡിക്കൽ കോളജ് പോലീസ് എടുത്ത കേസിൽ അന്വേഷണം തുടരുകയാണ്. പ്രതിയായ ബസ് ഡ്രൈവർ ഒളിവിലാണ്. നരഹത്യ കുറ്റവും പ്രതിക്ക് മേൽ ചുമത്തും.