കൊടുങ്ങല്ലൂർ. മദ്യപാനത്തിനിടയിലുണ്ടായ വാക്കു തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. രണ്ട് നില കെട്ടിടത്തിന് മുകളിൽ നിന്നും സുഹൃത്തിനെ തള്ളിയിട്ടയാൾ അറസ്റ്റിൽ.
എറിയാട് അത്താണി ചെട്ടിപ്പറമ്പിൽ ഷാജുവിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ
മതിലകം സ്വദേശി പറക്കോട്ട് സെയ്തുമുഹമ്മദ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ദിവസം രാത്രി കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപമായിരുന്നു സംഭവം.
കെട്ടിടത്തിൻ്റെ ടെറസിന് മുകളിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഷാജുവും സെയ്തുതുമുഹമ്മദും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് സാജു സെയ്തുമുഹമ്മദിനെ തള്ളി താഴെയിടുകയുമായിരുന്നു.