തിരുവനന്തപുരം. എൻസിപി ഓഫീസിൽ
തമ്മിലടി.ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കിയ ആട്ടുകാൽ അജിയും സംഘവും
ഓഫീസ് പിടിച്ചെടുത്തതിന് പിന്നാലെയാണ്
തമ്മിലടി ഉണ്ടായത്.എൻസിപി സംസ്ഥാന
അധ്യക്ഷൻ പി.സി ചാക്കോയ്ക്കെതിരെ
അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ്
ആട്ടുകാൽ അജിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.പകരം
ജില്ലാ പ്രസിഡന്റിന്റെ ചുമതല നൽകിയ
സുരേഷ് കുമാറും സംഘവും ഓഫീസിൽ
എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്.
ജില്ലാ കമ്മിറ്റി ഓഫീസ് പിടിച്ചെടുത്ത പ്രസിഡന്റും സംഘവും കെട്ടിടത്തിൽ ഉണ്ടായിരുന്ന കസേര,മേശ ഉൾപ്പെടെയുള്ള വസ്തുക്കൾ തകർത്തു.സ്ഥലത്തെത്തിയ പോലീസ് പ്രശ്നത്തിൽ ഇടപെടുകയും
ഇരു സംഘങ്ങളെയും ഓഫീസിൽ നിന്നും
മാറ്റുകയും ചെയ്തു.