ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടി സ്വദേശി സത്യന്

Advertisement

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടി സ്വദേശി സത്യന്. ഇരിട്ടിയിലെ ‘മുത്തു’ ലോട്ടറി ഏജൻസിയിൽനിന്ന് സത്യൻ എന്നയാൾ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു. ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യൻ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാർഹമായ ടിക്കറ്റെന്നും ഇവർ പറഞ്ഞു.
ജനുവരി 24-നാണ് സത്യൻ എന്നയാൾ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിൽനിന്ന് ടിക്കറ്റുകൾ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോൾ സത്യൻ എന്ന് പറഞ്ഞു. ആ പേരിൽ ബില്ലും നൽകി. എന്നാൽ, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജൻസിയിലുള്ളവർ പറഞ്ഞു.

കണ്ണൂർ ചക്കരക്കൽ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജൻസിയിലൂടെയാണ് ക്രിസ്മസ് ബമ്പറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റത്.

Advertisement