സ്കൂട്ടർ തട്ടിപ്പ്, പ്രതിക്കായി പൊലിസ് കസ്റ്റഡി അപേക്ഷ നൽകും

Advertisement

കൊച്ചി .പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തകൃഷ്ണനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മൂവാറ്റുപുഴ പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനും പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണ് എന്നാണ് പോലീസ് നിലപാട്. കേസിൽ അനന്തകൃഷ്ണന് കൂടുതൽ പേരുടെ സഹായങ്ങൾ ലഭിച്ചു എന്നതും പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വിശദീകരിക്കാൻ ബിജെപി നേതാവ് എ എൻ  രാധാകൃഷ്ണൻ ഇന്ന് മാധ്യമങ്ങളെ കാണും.


പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി കേരളത്തിൽ ഉടനീളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി തുടർനടപടികൾക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. വിവിധ ട്രസ്റ്റുകളുടെ പേരിൽ അനന്തകൃഷ്ണൻ നിരവധി അക്കൗണ്ടുകൾ ഉണ്ടാക്കി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാണ് പോലീസ് വിലയിരുത്തൽ.
അനന്തകൃഷ്ണൻ പണം കൈകാര്യം ചെയ്ത കൂടുതൽ അക്കൗണ്ടുകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷണത്തിലാണ് ‘ ‘ആയിരം കോടി രൂപയിൽ അധികം കേരളത്തിൽ നിന്ന് അനന്തകൃഷ്ണൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് പോലീസ് നിഗമനം.വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഉൾപ്പെടെ തട്ടിപ്പ് പണത്തിന്റെ വിഹിതം എത്തി എന്ന സംശയവും പോലീസ് അന്വേഷണ പരിധിയിലാണ്. അനന്തകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയ രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യണമെന്ന് അടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്  ‘ഓരോ ദിവസം കഴിയുംതോറും അനന്തകൃഷ്ണനെതിരെ കൂടുതൽ പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. തട്ടിപ്പ് കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്താൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ എല്ലാം പ്രത്യേക സംഘത്തിന് കൈമാറാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസ് ശേഖരിച്ച് നിർണായക തെളിവുകളും ഇന്ന് കസ്റ്റഡി അപേക്ഷയോടൊപ്പം കോടതിയിൽ എത്തും. പ്രതിക്ക് ജാമ്യം ലഭിച്ചാൽ അത് കേസ് അന്വേഷണത്തെ ഇല്ലാതാക്കും എന്ന വാദവും സർക്കാർ കോടതിയിൽ ഉന്നയിക്കും.അതേസമയം തട്ടിപ്പ് കേസിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ ഇന്ന് മാധ്യമങ്ങളെ കാണും. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഇടത് വലത് മുന്നണികളിലെ നേതാക്കളെ തട്ടിപ്പിന്റെ മറയായി അനന്തകൃഷ്ണൻ മനപ്പൂർവ്വം ഉപയോഗിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here