‘ജീവിതത്തിൽ എന്നും താങ്ങും തണലും’; കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

Advertisement

പാലക്കാട് ∙ കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാധാകൃഷ്ണൻ ഡൽഹിയിലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here