ഇടുക്കി : മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനം വകുപ്പിന് വേണ്ടി ചിന്നാർ വന്യജീവി സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കാൻ പോയ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. വിമൽ ഉൾപ്പെടെ 9 അംഗ സംഘമായിരുന്നു കാട്ടിലേക്ക് പോയത്.വിമൽ ഏറ്റവും പിറകിൽ ആയിരുന്നു. മരത്തിന് പിറകിൽ മറഞ്ഞ് നിന്ന കാട്ടാആന തുമ്പിക്കൈ കൊണ്ട് വിമലിനെ ചുഴറ്റി എടുത്ത് തറയിൽ അടിക്കുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. പടക്കം പൊട്ടിച്ച് ഇവർ ആനയെ തുരത്തിയ ശേഷം വിമലിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.
ഇന്ന് രാവിലെ യായിരുന്നു സംഭവം. മൃതദേഹം മറയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിനായി അടിമാലി താലുക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകും.
Home News Breaking News ഇടുക്കി മറയൂരിൽ വനം വകുപ്പിന് വേണ്ടി ജോലിക്ക് പോയ ആൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു