മറയൂരിൽ കാട്ടാന ആക്രമണം; 57കാരന് ദാരുണാന്ത്യം

Advertisement

ഇടുക്കി: മറയൂരിൽ കാട്ടാനയാക്രമണത്തിൽ ഒരു മരണം. ആദിവാസി വിഭാഗത്തിൽപ്പെട്ട ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചായിരുന്നു ആക്രമണം. ഫയർ ലൈൻ ഇടാൻ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.

ഒൻപതു പേരടങ്ങുന്ന സംഘമാണ് ഫയർ ലൈൻ ഇടാൻ കാട്ടിൽ പോയത്. രണ്ടു സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here