കോഴിക്കോട്. വളയം ചെക്യാട് പാറചാലിൽ മുക്കിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി.കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു.ഇത് വളയം പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ആറുമണിക്ക് സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്നാണ് വളയം എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്. ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ BSF റോഡിലെ കലുങ്കിനടിയിലാണ് വൻ സ്ഫോടക വസ്തുശേഖരം കണ്ടത്. 14 സ്റ്റീൽ ബോബുകൾ, രണ്ടു പൈപ്പ് ബോബുകൾ, വടിവാൾ എന്നിവയാണ് കണ്ടെത്തിയത്. ഈ ബോബുകൾ ഉണ്ടാക്കിയിട്ട് ഏതാനും ദിവസമായിട്ടേ ഉള്ളൂ എന്നാണ് പൊലിസ് നിഗമനം. ഉഗ്രശേഷിയുള്ളവയാണ് കണ്ടെത്തിയ ബോബുകൾ. എക്സ്പ്ലോസിക്, ആർമ്സ് ആക്ട് പ്രകാരം കേസെടുത്തു.
ഇത് വളയം പൊലിസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. നാളെ ചെങ്കൽ ക്വാറിയിൽ ഇത് നിർവീര്യമാക്കും