ബ്രൂവറി വിഷയം, സംസ്ഥാന സർക്കാരിനെ പൊളിച്ച് മേധാ പട്കർ

Advertisement

പാലക്കാട്. സംസ്ഥാന സർക്കാരിനെ വിമർശിച്ച് സാമൂഹിക പ്രവർത്തക മേധാ പട്കർ,കമ്പനിയും സർക്കാരും ജനങ്ങളെ പറഞ്ഞു വഞ്ചിക്കുകയാണെന്ന് മേധാ പട്കർ പറഞ്ഞു,എലപ്പുള്ളിയിലെ ഓയാസിസ് കമ്പനി ഭൂമിയും മേധാ പട്കർ സന്ദർശിച്ചു


സർക്കാർ എന്തൊക്കെ ന്യായം നിരത്തിയാലും പദ്ധതി പ്രവർത്തനം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മേധാപട്കർ പറയുന്നത്,മദ്യനിർമ്മാണ ശാല വന്നാൽ ജനങ്ങൾ മദ്യത്തിന് അടിമപ്പെടുമെന്നും കാർഷിക മേഖല പൂർണമായി തകരുമെന്നും അവർ പറഞ്ഞു

മഴക്കുഴി കെട്ടി വെള്ളം സംഭരിക്കുമെന്ന് വാദം വിശ്വാസക്കാനാകില്ല,കമ്പനി തുടങ്ങി കിട്ടാനുള്ള വാദങ്ങൾ മാത്രമാണ് ഇതൊന്നും അവർ കൂട്ടിച്ചേർത്തു

അതേസമയം മദ്യനിർമ്മാണശാല അനുമതിക്കെതിരെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് തടസ്സം നിൽക്കുന്നതിനെതിരെ സിപിഐഎം നൽകിയിട്ടുള്ള അവിശ്വാസ പ്രമേയത്തിൽ വരുന്ന 14 ന് ചർച്ച നടക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here