തിരുവനന്തപുരം : അയിരൂരിൽ വഴി തർക്കത്തിനിടെ 14കാരനോട് പൊലീസ് അതിക്രമമെന്ന് പരാതി. അതിർത്തി തർക്കത്തിന്‍റെ ഭാഗമായി പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് അയിരൂർ എസ് എച്ച് ഒ ഭീഷണിപ്പെടുത്തി. കുട്ടിയെ തള്ളിയിട്ടതായും, കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്‍റെ പരാതിയിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദ്ദത്താലാണ് പൊലീസ് ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും പതിനാല് വയസ്സുകാരന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
Home News Breaking News അച്ഛനെ കസ്റ്റഡിയിലെടുത്തത് തടയാൻ ശ്രമിച്ച 14കാരനെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി