തിരുവനന്തപുരം വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രീ കോണ പദ്ധതി ബജറ്റിൽ പുതുതായി പ്രഖ്യാപിച് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനം വർദ്ധിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. തനത് നികുതി വരുമാനം
81000 കോടി രൂപയായി ഉയരും.സംസ്ഥാന വരുമാനം വിഴിഞ്ഞം 2028 ൽ പൂർത്തീകരിക്കും. മുൻ കാല ബാധ്യതകൾ വൻതോതിൽ കൊടുത്ത് തീർത്തു. ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ സോഷ്യൽ ഓഡിറ്റ് നടത്തും. ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതിനായി 1160 കോടി നൽകും. പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാൻ പ്രത്യേക ഊന്നൽ നൽകും. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപ അനുവദിച്ചു.പൊതുമരാമത്തിന് 3061 കോടി നൽകും. ആരോഗ്യ ടൂറിസം പദ്ധതിക്കു് 50 കോടി രൂപ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.