വാർത്താനോട്ടം

Advertisement



2025 ഫെബ്രുവരി 07 വെള്ളി

BREAKING NEWS


👉സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും.



👉എല്ലാ മേഖലയേയും തൊടുന്ന ബജറ്റാകുമെന്ന് ധനമന്ത്രി ബാലഗോപാൽ

👉 ജനപ്രീയ ബജറ്റിന് സാധ്യതയെന്ന് സൂചന, വയനാട് പുന:രധിവാസം, ക്ഷേമ പെൻഷൻവർദ്ധന എന്നിവ ബജറ്റിൽ ഇടം നേടിയേക്കും

🌴 കേരളീയം 🌴




🙏രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതിയേതര വരുമാന വര്‍ധനവിനുള്ള മാര്‍ഗങ്ങളായിരിക്കും ഇന്നത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ് എന്നാണ് സാമ്പത്തിക വിദഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്.

🙏 കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ  തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലു മണിക്കാണ് സംഭവം.


🙏 കോഴിക്കോട് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസി(64)നെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്.

P

🙏  ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി . കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കും.



🙏വയനാട്  കാട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . പരസ്പരമുള്ള ഏറ്റുമുട്ടലില്‍ തന്നെയാണ് കടുവകള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകള്‍ ജഡത്തില്‍ കണ്ടെത്തുകയായിരുന്നു. .



🙏  കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

🙏കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

🙏 ബാംഗ്ലൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തതായി സ്വകാര്യ സര്‍വകലാശാലയായ ദയാനന്ദ് സാഗര്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്നും സര്‍വകലാശാല അറിയിച്ചു.

🙏  ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.



🙏  കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍  11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ🙏  ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗത്തിന് സസ്‌പെന്‍ഷന്‍. മുസ്തഫല്‍ ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സമസ്തയിലെ ലീഗ് പക്ഷത്തിലെ ശക്തനായ വക്താവായ ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.


🙏 കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ  തുടര്‍ന്ന് വളയം പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍  പോലീസ് പരിശോധന തുടരുകയാണ്.

🙏  ബെംഗളുരുവില്‍ പഠിച്ചിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20)  തൂങ്ങി മരിച്ചത്. ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്.

🙏 റഷ്യയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍. തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയില്‍ എത്തി യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പൊഴിയൂര്‍ കല്ലി സ്വദേശി ഡേവിഡ് (24)നെയാണ് ഇന്നലെ രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം .



🇳🇪   ദേശീയം  🇳🇪


🙏  തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍   അനിഷ്ടത്തിന്റെ പേരില്‍  അനുമതി നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് ഗവര്‍ണര്‍ സ്വന്തംനിലയ്ക്ക് നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തടഞ്ഞുവച്ചതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

🙏  ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത 48ല്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.



🙏  ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് എ.എ.പി. സ്ഥാനാര്‍ഥികളുമായി ബി.ജെ.പി. ബന്ധപ്പെട്ടെന്നും ബി.ജെ.പി.യില്‍ ചേരാന്‍ 15 കോടിരൂപവീതം വാഗ്ദാനംചെയ്തെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. ആരോപണത്തില്‍ ബി.ജെ.പി. പ്രതികരിച്ചിട്ടില്ല.

🙏  ദില്ലി ബിജെപി ഭരിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ, സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സര്‍വ്വേയില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും ബിജെപിക്കാണ് മുന്‍തൂക്കം. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ആംആദ്മിപാര്‍ട്ടി രംഗത്തെത്തി.

🙏  രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു.


🙏  രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകന്‍ ജീത്ത് അദാനിയും ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകള്‍ ദിവ ജയ്മിന്‍ ഷായുമായുള്ള വിവാഹം ഇന്ന് അഹമ്മദാബാദില്‍ വെച്ച് നടക്കും. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടക്കുകയെന്ന് അദാനി കുടുംബം അറിയിച്ചിരുന്നു.

🇦🇴  അന്തർദേശീ യം🇦🇽

🙏അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ്ഹൗസ്.യു.എസ്. പൗരന്‍മാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകും.



🙏 ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ മുനമ്പ് അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

🙏 ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന നടത്തിയ പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണര്‍ക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി.




🏏  കായികം  🏏


🙏 ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി.

🙏 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും 51 റണ്‍സെടുത്ത ജേക്കബ് ബെത്തലും 43 റണ്‍സെടുത്ത  ഫില്‍ സാള്‍ട്ടും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.


🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 59 റണ്‍സെടുത്ത ശ്രേയസ് അയ്യരും 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ വിജയം അനായാസമാക്കി.


        

LEAVE A REPLY

Please enter your comment!
Please enter your name here