കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

Advertisement

തിരുവനന്തപുരം: കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റ് പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂർ വിമാനത്താവളത്തിന് സമീപവും പുതിയ ഐടി പാർക്ക് പ്രഖ്യാപിച്ചു.100 പുതിയ അടിസ്ഥാന വികസന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.കൊച്ചി മുസരീസ് ബിനാലെയ്ക്ക് 7 കോടി രൂപാനൽകും. ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി മാറ്റി വെച്ചു. ടൂറിസം മേഖലയിൽ ഹോട്ടലുകൾ സ്ഥാപിക്കാൻ 50 കോടി വിനിയോഗിക്കും. കുസാറ്റിന് 65 കോടിയും, എ ഐ വികസനത്തിനായി ഹാക്കത്തോൺ, ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടിയും ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here