തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കൊല്ലം ജില്ലയും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയും കോളടിച്ചു.നിരവധി പദ്ധതികളുടെ പ്രഖ്യാപനത്തിൽ കൊല്ലം മുൻപന്തിയിലാണ്. ക്ഷേമ പെൻഷൻ വർധനയില്ലെന്നും മൂന്ന് ഗഡുകുടിശിഖ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
ക്ഷേമ പെൻഷൻ കുടിശിഖ മൂന്ന് ഗഡു നൽകും.
ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.92 കോടി വകയിരുത്തി
ഇ-ഹെൽത്ത് പദ്ധതിയ്ക്കായി 27 കോടി രൂപാ വകയിരുത്തി.
108 ആംബുലൻസുകൾക്കായി 80 കോടി നീക്കിവെച്ചു.
സ്പോർട്‌സ് കൗൺസിലിന് 39 കോടി നൽകും
എം എൻ ലക്ഷം വീടുകളുടെ നവീകരണത്തിന് 10 ലക്ഷം കോടി നീക്കി വെച്ചു.
ആർ സി സിക്ക് 75 കോടി നീക്കി വെച്ചു.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന് ട്രിഡയ്ക്ക് 7 കോടി രൂപ നൽകും
മികച്ച മാധ്യമ പ്രവർത്തകർക്ക് നൽകുന്ന കേസരി സ്മാരക അവാർഡ് തുക ഒന്നര ലക്ഷമായി ഉയർത്തി.
കേരള പ്രസ് അക്കാഡമിയ്ക്ക് 7.5 കോടി രൂപാ വകയിരുത്തി
വിഞ്ജാന കേരളം വികസന കാമ്പയിനായി 20 കോടി നൽകും
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി.
പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപ വകയിരുത്തി.
മഴവിൽ പദ്ധതിയ്ക്കായി 5.5 കോടി വകയിരുത്തി.