അടിസ്ഥാന ഭൂനികുതി 50 ശതമാനം വർധിപ്പിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു ഇതിലൂടെ 100 കോടി രൂപാ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
👍പുതിയ കെ എസ് ആർ റ്റി സി ബസ്സുകൾ വാങ്ങാൻ 107 കോടി രൂപാ ബജറ്റിൽ നീക്കി വെച്ചു.
👍 വിദ്യാ വാഹിനി പദ്ധതിയ്ക്ക് 30 കോടി വകയിരുത്തി.
👍അടിസ്ഥാന ഭൂനികുതി 50 ശതമാനം വർധിപ്പിച്ചു. 100 കോടി രൂപാ അധിക വരുമാനം ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നു.
👍 പെൻഷൻകാർക്ക് ഒരു ഗഡു ഡി എ അനുവദിച്ചു. ക്ഷാമബത്ത ഏപ്രിലിൽ നൽകും.
👍 പോലീസ് സേനയുടെ ആധുനികവൽക്കരണത്തിന് 104 കോടി നീക്കിവെച്ചു
👍 കോടതി ഫീസുകൾ വർദ്ധിപ്പിക്കും. ഇതിലൂടെ 150 കോടി വരുമാന വർദ്ധന പ്രതീക്ഷിക്കുന്നു.
👍 സ്വകാര്യ ബസുകളുടെ നികുതി കുറച്ചു.കോൺട്രാകട് ഗ്യാരേജുകളുടെ നികുതി കൂട്ടി
👍 ഇലക്ട്രിക് വാഹന നികുതി പുന:ക്രമീകരിക്കും.
👍 റീ ബിൽഡ് കേരള പദ്ധതിയ്ക്കായി 1000 കോടി രൂപ വകയിരുത്തി