തിരുവനന്തപുരം: രണ്ടര മണിക്കൂറും 35 മിനിട്ടും നീണ്ട് നിന്ന ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രസംഗം അവസാനിച്ചത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രെംപിനെതിരായ വിമർശനതോടെയാണ്. അമേരിക്കൻ നയങ്ങൾ കേരളത്തേയും ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ 5-ാം തവണയും ക്ഷേമ പെൻഷൻ വർദ്ധന പ്രഖ്യാപിച്ചില്ല. പാട്ട നിരക്ക് യുക്തിസഹമാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ന്യായവിലയ്ക്ക് അനുസരിച്ച് പാട്ട നിരക്കിൽ മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചു. ഇലക്ട്രിക്ക് വാഹന നികുതി കൂട്ടി. കോടതി ഫീസുകൾ കൂട്ടി.15 കോടി ഇതിലൂടെ അധികവരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു. കോടതി ഫീസുകൾ പരിഷ്ക്കരിക്കാൻ നിയമനിർമാണം നടത്തും. ഭൂനികുതി 50 ശതമാനം കൂട്ടിയതിലൂടെ 100 കോടി രൂപാ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.