പൊള്ളയായ ബജറ്റെന്ന് വി ഡി സതീശൻ, സെക്രട്ടറിയറ്റിന് മുന്നിൽ ബജറ്റ് കത്തിച്ച് ജീവനക്കാരുടെ പ്രതിഷേധം

Advertisement

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
യഥാർത്ഥ്യബോധമില്ലാത്ത ബജറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ടുള്ള നിർമ്മിതിയാണ് ബജറ്റ് എന്നും അദ്ദേഹം വിമർശിച്ചു. ഭൂനികുതി കുത്തെനെ കൂട്ടിയതിലൂടെ സാധാരണക്കാരനെ പിഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡോ.എം കെ.മുനീറും വാർത്താ സമ്മേളനത്തിൽ ബജറ്റിനെ വിമർശിച്ചു.

ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചെന്നാരോപിച്ച് സെക്രട്ടറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് സെക്രട്ടറിയറ്റിന് മുന്നിൽ പ്രകടനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here