നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യ കുഴിയിൽ വീണ മൂന്നു വയസ്സു കുട്ടി മരിച്ചു

Advertisement

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാക്കാർ പുറത്തിറങ്ങുന്ന ഭാഗത്ത് മാലിന്യ കുഴിയിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിഥാൻ ജജൂവാണ് മരിച്ചത്. ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം.മാതാപിതാക്കളോടൊപ്പം പുറത്തേക്ക് വന്ന കുട്ടിയെ കാണായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ മാലിന്യക്കുഴിക്ക് സമീപം കുഞ്ഞിൻ്റെ ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുഴിക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് നെടുമ്പാശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

Advertisement