ആരോഗ്യ മേഖലയ്ക്ക് നേട്ടം, ഈ വര്‍ഷം 10431.73 കോടി രൂപ

Advertisement

തിരുവനന്തപുരം. ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് നേട്ടം. ഈ സാമ്പത്തിക വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി ആദ്യഘട്ടമായി 700 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം പതിനായിരം കോടിയിലധികം രൂപവകയിരുത്തുന്നതായി കെ.എന്‍. ബാലഗോപാല്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി ആദ്യഘട്ടം 700 കോടി വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കാന്‍ 50 കോടി. വയോജന കേരളം പ്രോഗ്രാമിനായി 50 കോടി. ക്യാന്‍സര്‍ ചികിത്സയ്ക്ക് 182.5 കോടിയും മാറ്റിവെച്ചു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പുതിയ കാത്ത് ലാബുകള്‍ ഒരുക്കും. മികച്ച ചികിത്സ ലഭ്യമാക്കാന്‍ 55 കോടിയും ബജറ്റില്‍ വകയിരുത്തി. എല്ലാ ജനറല്‍ – താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 532.84 കോടിയും നീക്കിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here