പാലക്കാട്. എലപ്പുള്ളി മദ്യ നിർമ്മാണശാല വിവാദത്തില്‍ സിപിഐയുടെ വകുപ്പുവഴി നിര്‍ണായക നീക്കം. ഒയാസീസ് മദ്യ കമ്പനി ബ്രൂവറിക്കായി നൽകിയ ഭൂമി തരം മാറ്റ അപേക്ഷ തള്ളി. പാലക്കാട് ആർഡിഒ ആണ് അപേക്ഷ തള്ളിയത്. ഭൂമിയിൽ നിർമ്മാണം പാടില്ലെന്നും കൃഷി ചെയ്യണമെന്നും ആണ് നിർദ്ദേശം. അതേസമയം പാലക്കാട് മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ സംഭവത്തില്‍ കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്ത് ഒയാസിസ് മദ്യ കമ്പനി ബിജെപി, കോൺഗ്രസ്,ബഹുജൻ സമാജ് വാദി പാർട്ടി എന്നിവർ കോടതിയെ സമീപിച്ചാൽ തങ്ങളുടെ വാദം കൂടി കേൾക്കണം എന്നാണ് ആവശ്യം
മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് കമ്പനി കാവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്