കോഴിക്കോട് . പന്തിരിക്കരയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകിയതിന് ദളിത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. മുതുകാട് സ്വദേശി മിജിൻസിനാണ് മർദ്ദനമേറ്റത്
മുബാറക് ഹോട്ടലിലെ ജീവനക്കാരൻ അഷ്റഫ് ഉൾപ്പെടെ 5 പേർക്ക് എതിരെ SC/ ST വകുപ്പ് പ്രകാരം പെരുവണ്ണാമൂഴി പോലീസ് കേസ് എടുത്തു. പണം നൽകാൻ വൈകിയ മിജിൻസിനെ അഷ്റഫ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് പരാതി
അടി കൊണ്ട് അവശനായ മിജിൻസ് തൊട്ടടുത്ത കെട്ടിടത്തിൽ വിശ്രമിക്കവേ അവിടെയെത്തിയും സംഘം മർദ്ദിച്ചു
മരവടി കൊണ്ട് കൈക്കും തലക്കും ഉൾപ്പെടെ മർദ്ദിച്ചു എന്ന് മിജിൻസ്