തിരുവനന്തപുരം. മലപോലെ വന്ന് എലി പോലെ പോയ ബജറ്റെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. 100 രൂപ പെൻഷൻ കൂട്ടാതെ 100 കാറ് വാങ്ങുന്നത് ജനവിരുദ്ധം. ജനങ്ങളുടെ മേൽ അവസാനത്തെ ആണിയും അടിച്ച ശേഷമുള്ള പോക്ക്. ക്ഷേമപെൻഷൻ 2500 രൂപയാക്കും എന്നായിരുന്നു പിണറായി സർക്കാരിൻ്റെ വാഗ്ദാനം. എന്നാൽ ഒരു രൂപ പോലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൂട്ടിയില്ല. ഭൂമി സാധാരണക്കാർക്ക് ബാധ്യതയായിരിക്കുമ്പോഴാണ് ഭൂനികുതി കുത്തനെ കൂട്ടുന്നത്
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സർക്കാർ ജീവനക്കാരെയും വഞ്ചിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് നിശബ്ദത പാലിച്ചു. അവരുടെ പല ആനുകൂല്യങ്ങളും തടഞ്ഞുവച്ചു. കിഫ്ബിയെ വരുമാനമുള്ളതാക്കി മാറ്റുന്ന പ്രഖ്യാപനം ടോൾ നടപ്പാക്കുന്നതിന്റെ മുന്നോടി. പിണറായിയുടെ അവസാന ബജറ്റ് ആണിത് എന്നത് മാത്രം ആശ്വാസം എന്നും സുധാകരന്‍ പരിഹസിച്ചു.