ലക്ഷ തിളക്കത്തിൽ തൃക്കടവൂർ ശിവരാജു

Advertisement


കൊല്ലം :  ഗജരത്നം തൃക്കടവൂർ ശിവരാജുവിന് ഒരു ദിവസത്തെ ഉത്സവ എഴുന്നള്ളത്തിന് പതിമൂന്നര ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് തൃശ്ശൂർ കുന്നംകുളം ചീരംകുളത്തെ ചൈതന്യ സമിതിക്കാർ. ഈ മാസം 9 ന് നടക്കുന്ന ചീരങ്കാവ് ഉത്സവ എഴുന്നള്ളത്തിനായി 13,55599 രൂപയ്ക്കാണ് സമിതി ശിവരാജുവിനെ സ്വന്തമാക്കിയത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ റെക്കോർഡാണ് മറി കടന്നത്.
സ്വാഭാവിക നിലവുകൊണ്ട് പൂര പറമ്പുകളിൽ ശ്രദ്ധേയമായ ശിവരാജു തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിന്റെ സ്വന്തമാണ്. കഴിഞ്ഞ വർഷം തിരുവിതാംകൂർ   ദേവസ്വം ബോർഡ് ഗജരാജ രത്നപട്ടം നൽകി ആദരിച്ചിരുന്നു. കേരളത്തിൽ ഏറെ ആരാധകരുള്ള ശിവരാജുവിന് ഒരു ദിവസം രണ്ടര ലക്ഷം രൂപയാണ് സ്വാഭാവിക ഏക്കം. ഒന്നിൽ കൂടുതൽ പേർ ആവശ്യക്കാരായി വന്നാൽ ഏറ്റവും ഉയർന്ന തുക കെട്ടുന്ന വ്യക്തിക്ക് ആനയെ നൽകും. ആനയുടെ പൂർണ ഉത്തരവാദിത്വം എഴുന്നള്ളിക്കുന്ന കമ്മറ്റിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here