ജ്വല്ലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കി

Advertisement

ആലപ്പുഴ :മുഹമ്മയിൽ ജ്വല്ലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് ജീവനൊടുക്കി. മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്.

മുഹമ്മയിലെ രാജി ജ്വല്ലറിയുടെ ഉടമയാണ് രാധാകൃഷ്ണൻ.കോട്ടയം കടുത്തുരുത്തി പൊലീസ് പിടികൂടിയ സെൽവരാജ് മോഷ്ടിച്ച ആഭരണങ്ങൾ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു വിറ്റത്.

വിഷം കഴിച്ച രാധാകൃഷ്ണനെ പ്രതിക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here