എൽഡിഎഫ് യുഡിഎഫ് നേതാക്കൾക്കും പണം നൽകിയതായി അനന്തു കൃഷ്ണന്റെ മൊഴി,നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

Advertisement

കൊച്ചി. പാതിവില തട്ടിപ്പില്‍ സമാഹരിച്ച പണത്തിൽ നിന്ന് രണ്ടുകോടി രൂപ സായി ഗ്രാമം ട്രസ്റ്റ് ഡയറക്ടർ ആനന്ദ്കുമാറിന് നൽകിയെന്ന് അനന്തു കൃഷ്ണൻ.എൽഡിഎഫ് യുഡിഎഫ് നേതാക്കൾക്കും പണം നൽകിയതായി അനന്തു കൃഷ്ണന്റെ മൊഴി. അനന്തു കൃഷ്ണൻ്റെ ബാങ്ക് ഇടപാടുകൾ പോലീസ് പരിശോധിച്ചു.അതിനിടെ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിലെ ഇടപാട് ശൃംഖല,പണം വിനിയോഗം കേന്ദ്രീകരിച്ച് അനന്തു കൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.സമാഹരിച്ച പണത്തില്‍ നിന്ന് രണ്ടുകോടി രൂപ സായ് ഗ്രാമം ട്രസ്റ്റ് ഡയറക്ടർ കെ.എന്‍ ആനന്ദ കുമാറിന് നല്‍കിയത്.മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച പോലീസ് വ്യക്തത വരുത്തി.തെരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരിൽ ഇടുക്കിയിലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്കും അനന്ദു കൃഷണൻ 50 ലക്ഷത്തിലധികം കൈമാറിയിട്ടുണ്ട്.വാട്സ്ആപ്പ് ചാറ്റുകൾ,ഗൂഗിൾ പേ ഇടപാടുകൾ,അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിച്ചു. തട്ടിപ്പ് പണത്തിൽ നിന്ന് അനന്തു കൃഷ്ണൻ കൂടുതലും ഭൂമി വാങ്ങാനാണ് വിനിയോഗിച്ചത്. ഇത്തരത്തിൽ പാലക്കാടും കോട്ടയം കൂടാതെ ഇടുക്കിയിലെ പലയിടത്തും ഭൂമി വാങ്ങിയതായി പോലീസ് കണ്ടെത്തി.തട്ടിപ്പിൽ വഞ്ചന കുറ്റം ചുമത്തിയാണ് നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്.നജീബ് കാന്തപുരം എം.എൽ.എയും മറ്റൊരാളും ചേർന്ന് വിലയുടെ 50% മാത്രം നൽകിയാൽ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പുലാമന്തോൾ സ്വദേശിനിയുടെ പരാതി. കായംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കായംകുളം നഗരസഭ കൗൺസിലർ ഷമീ മോൾ, എരുവ ലോക്കൽ കമ്മിറ്റി അംഗങ്ങൾ നാദിയ അടക്കം പ്രാദേശിക സിപിഐ എം നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്.തട്ടിപ്പിന് പിന്നിൽ കൂടുതൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് പോലീസിന്റെ വിലയിരുത്തൽ.ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്താൽ ഉന്നത രാഷ്ട്രീയ നേതാക്കളെ അടക്കം ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് പോലീസ് കടക്കും

LEAVE A REPLY

Please enter your comment!
Please enter your name here