ഇടുക്കി. മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ കെഎസ്ആർടിസി വക ഡബിൾ ഡക്കർ ബസ് എത്തി. റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് വേറൊലു കാഴ്ച ലവലില്‍ ഗ്യാപ്പ് റോഡിൻറെ ഭംഗി ആസ്വദിച്ച് ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം. മുകൾ ഭാഗത്തും വശങ്ങളിലും ചില്ലായതിനാൽ ആകാശദൃശ്യങ്ങൾ ആസ്വദിക്കുന്ന പോലെ കാഴ്ചകൾ കാണാം
200, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്, മുകളിലും താഴെയുമായി 48 പേർക്ക് യാത്ര ചെയ്യാം. മൂന്നാർ മുതൽ പെരിയകനാൽ വരെ രാവിലെ ഏഴിനും , പതിനൊന്നരയ്ക്കും, ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കുമാണ് സർവീസ്. ഗതാഗത മന്ത്രിനയിച്ച ആദ്യ യാത്ര സൂപ്പറായെന്ന് സഹയാത്രികര്‍
റോയൽ വ്യൂ സർവീസ് നിർത്തലാക്കണം എന്നാണ് മൂന്നാറിലെ ഓൾ ടാക്സി ഡ്രൈവേഴ്സിന്റെ ആവശ്യം. കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചവരോട് മന്ത്രിക്ക് പറയാനുള്ളത് കൂടുതല്‍ ബസുകള്‍ ഇതുപോലെ എത്തുമെന്നാണ്.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് റോയൽ വ്യൂ ബസ്സിൽ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പുത്തൻ അനുഭവമായിരിക്കും.