കൊല്ലം-തേനി ദേശീയപാത വികസനം: 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

Advertisement

കൊല്ലം. തേനി ദേശീയപാത (NH 183) വികസനത്തിനായി 3100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടുള്ള ഈ വികസനത്തിന്റെ ഭാഗമായി, പാതയുടെ വിവിധ റീച്ചുകളിലെ പ്രവർത്തനങ്ങൾക്ക് ആകെ 3100 കോടി രൂപ ചെലവഴിക്കും.

റീച്ച് 1: കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ (62 കിലോമീറ്റർ) ₹1350 കോടി

റീച്ച് 3: കോട്ടയം മുതൽ പൊൻകുന്നം വരെ (31 കിലോമീറ്റർ) ₹750 കോടി

റീച്ച് 4: മുണ്ടക്കയം മുതൽ കുമളി വരെ (55 കിലോമീറ്റർ) ₹1000 കോടി

സ്ഥലമേറ്റെടുക്കലിനായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ

വികസനത്തിന്റെ ആദ്യഘട്ടത്തിൽ പ്രധാനമായും സ്ഥലമേറ്റെടുക്കലിനായാണ് തുക വിനിയോഗിക്കുന്നത്. ഇത് പൂർത്തിയാക്കിയ ശേഷമാകും പാതയുടെ നവീകരണ, വികസന പ്രവർത്തനങ്ങൾ തുടങ്ങുക. കൊല്ലം-തേനി ദേശീയപാതയുടെ നവീകരണം യാഥാർത്ഥ്യമാകുന്നതിനായി വേണ്ട നടപടികൾ ആവശ്യമായ ഇടപെടലുകൾ നടത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here